കേരളത്തിൽ 1kW മുതൽ 5kW വരെയുള്ള സോളാർ പാനൽ സ്ഥാപിക്കാൻ ഉണ്ടാകുന്ന ചിലവുകാലം ഡിസൈൻ ആൻഡ് സബ്സിഡി

Solar Homes in Kerala Design and Cost


Connect With Solar Installers

\"How

 

കേരത്തിലെ സോളാർ ശക്തി പ്രബലത

 

ഇന്ത്യ മഹാരാജ്യം സൗരോർജ്ജ വികിരണത്താൽ അനുഗ്രഹീതമാണ്. ഓരോ സ്ക്വയർ മീറ്റർ ഏരിയയിലും (10.76sq.ft) 3.5kWh മുതല്‍ 6.5kWh വരെ സൗരോർജ്ജം ഉത്പാദിപ്പിക്കാൻ തക്ക ശക്തമാണ് ഇന്ത്യ. രാജ്യത്തെ ഭൂരിഭാഗം പ്രദേശവും 4.5-5.5 kWh/sq.m പരിധിയിൽ പെടുന്നു. 1kW – 5kW വരെയുള്ള സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് എത്ര പ്രദേശം വേണം എന്നത് വിശദമായി ഈ ലേഖനത്തിൽ പറയുന്നു…

Click Here to Check Solar Panel Price in Calicut 

Click Here to Check Solar Panel Price in Cochin 

Click Here to Check Solar Panel Price in Trivandrum 

വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് വേണ്ടുന്ന ചിലവുകൾ (കേരളം)

 

കേരളത്തിലെ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ചിലവുകൾ  താഴെ പറയുന്ന ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

 

സോളാർ പാനൽ

 

വീടുകളിൽ ഉള്ള സൗരോർജ്ജ പദ്ധതിയിൽ ഏറ്റവും ചിലവേറിയ ഭാഗം സോളാർ പാനലുകളാണ്. വീടുകളിൽ വയ്ക്കാനായി രണ്ടു തരം പാനലുകളാണ് ഇപ്പോൾ അധികമായി ഉപയോഗിച്ചു കാണുന്നത്. മോണോക്രിസ്റ്റലൈൻ പാനലുകളും പോളിക്രിസ്റ്റലൈൻ പാനലുകളും. മോണോക്രിസ്റ്റലൈൻ പാനലുകള്‍ പോളിക്രിസ്റ്റലൈൻ പാനലുകളെക്കാള്‍ കാര്യക്ഷമതയില്‍ മുന്‍പിലാണ്. അതിനാല്‍ തന്നെ മോണോക്രിസ്റ്റലൈൻ പാനലുകള്‍ക്ക് വിലയും കൂടുതലാണ്.

 

സോളാര്‍ ഇന്‍വെര്‍ട്ടര്‍

 

\"Solar

 

സോളാര്‍ പാനലുകള്‍ ഡയറക്റ്റ് കറന്‍റ് (DC) ആണ് ഉല്‍പാതിപ്പിക്കുന്നത്. എന്നാല്‍ സാധാരണ വീട്ടില്‍ ഉപയോഗിക്കുന്നത് ആള്‍ട്ടര്‍നേറ്റിങ് കറന്‍റും (AC). സോളാര്‍ പാനലുകള്‍ ഉല്‍പാതിപ്പിക്കുന്ന ഡയറക്റ്റ് കറന്‍റില്‍ നിന്നും വീട്ടില്‍ ഉപയോഗിക്കാനുതകുന്ന ആള്‍ട്ടര്‍നേറ്റിങ് കറന്‍റിലേക്ക് മാറ്റാന്‍ വേണ്ടിയാണ് ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നത്.

 

 പ്രധാനമായും രണ്ടുതരത്തിലുള്ള സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ ആണ് ഉപയോഗത്തില്‍ ഉള്ളത്. ഓഫ് ഗ്രിഡ് ഇന്‍വെര്‍ട്ടറുകളും ഓണ്‍ ഗ്രിഡ് ഇന്‍വെര്‍ട്ടറുകളും. ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ വ്യത്യാസങ്ങളുണ്ട്.

 

ലളിതമായി പറഞ്ഞാല്‍, ഓണ്‍ ഗ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ പ്രാദേശിക ഗ്രിഡിലേക്ക് ഘടിപ്പിച്ചിരിക്കും.

ഇലക്ട്രിസിറ്റി ബോര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത വിദൂര സ്ഥലത്തോ ഒറ്റപ്പെട്ട വൈദ്യുത സംവിധാനങ്ങളിലോ കാണപ്പെടുന്നവയാണ് ഓഫ് ഗ്രിഡ് ഇന്‍വെര്‍ട്ടറുകള്‍.

നഗരങ്ങളില്‍ ഉള്ള മിക്ക ആധുനിക വീടുകളിലും ഓണ്‍ ഗ്രിഡ് സോളാര്‍ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നു. അവര്‍ സൌരോര്‍ജ്ജം വൈദ്യുതിയുടെ ആദ്യ സ്രോതസ്സായി പരിഗണിക്കുന്നു. കൂടാതെ രണ്ടാം സ്രോതസ്സായി  ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുമുള്ള വൈദ്യുതിയെയും മൂന്നാം സ്രോതസ്സായി ബാറ്ററികളേയും ആശ്രയിക്കുന്നു.

ഓഫ് ഗ്രിഡ് സോളാര്‍ ഇന്‍വെര്‍ട്ടര്‍

ഈ സൌരോര്‍ജ്ജ സംവിധാനം വിദൂര പ്രദേശങ്ങളിലോ ഇലക്ട്രിസിറ്റി എത്താത്ത മറ്റ് പ്രത്യേകതയുള്ള പ്രദേശങ്ങളിലോ ആണ് പ്രാഥമികമായി ഉപയോഗിക്കുന്നത്. വൈദ്യുതിയുടെ പ്രാഥമിക സ്രോതസ്സായി അവര്‍ സോളാനെയും രണ്ടാമതായി ബാറ്ററിയെയും ആശ്രയിക്കുന്നു.

സോളാര്‍ മൊഡ്യൂള്‍ മൌണ്ടിങ് ഘടന

ഗാല്‍വനൈസ് ചെയ്ത ഇരുമ്പ്, അലുമിനിയം, മൈല്‍ഡ് സ്റ്റീല്‍ എന്നിവയുടെ ഉയരത്തില്‍ നിര്‍മ്മിച്ച മൌണ്ടിങ് ഘടനക്ക് മുകളിലായാണ് സാധാരണയായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാറുള്ളത്. ശക്തമായ കാറ്റിലും ഈ ഘടന സോളാര്‍ മൊഡ്യൂളിനെ വീഴാതെ പിടിച്ച് നിര്‍ത്തും. 

\"Solar

ഈ മൌണ്ടിങ് ഘടനയുടെ പ്രധാന വശം എന്തെന്നാല്‍, അത് സൌരോര്‍ജ്ജ വികിരണങ്ങള്‍ക്ക് ലംബമായി വരത്തക്ക രീതിയില്‍ ചെരിവില്‍ നിലനിര്‍ത്തുക എന്നതാണ്. സോളാര്‍ പാനലിന്റെ ചരിവ് നിങ്ങളുടെ സ്ഥലത്തിന്റെ ലാറ്റിറ്റ്യൂഡ് ഡിഗ്രിക്ക് തുല്ല്യമായിരിക്കണമെന്ന് ഓര്‍മ്മിക്കുക.

സോളാര്‍ വയറുകള്‍, കേബിളുകള്‍, എര്‍ത്തിങ്, കണക്റ്ററുകള്‍

അടുത്തതായി സോളാര്‍ പവര്‍ പദ്ധതിയില്‍ നിര്‍ണ്ണായകമായതും വിലയേറിയതുമായ കാര്യങ്ങളാണ് സോളാര്‍ വയറുകള്‍, കേബിളുകള്‍, എര്‍ത്തിങ് എന്നിവ. പ്രധാനമായും 3 തരത്തിലുള്ള കേബിളുകള്‍ ആണ് വേണ്ടത്. ഒന്ന് ഇന്‍വെര്‍ട്ടറിലേക്ക് ഇന്‍പുട്ട് വോള്‍ട്ടേജ് കൊടുക്കാനായി സോളാര്‍ പാനലുകളെ തമ്മില്‍ ശ്രേണിയില്‍ ബന്ധിപ്പിക്കുന്നതിനായി. മറ്റൊന്ന്, ഇന്‍വെര്‍ട്ടറിലെ ഇന്‍പുട്ട് കറന്‍റുമായി ഒത്തുപോകുന്നതിനായി സോളാര്‍ പാനലുകളുടെ കൂട്ടത്തെ സമാന്തരമായി ബന്ധിപ്പിക്കുന്നതിനായി. 

ശ്രദ്ധിക്കുക, ശ്രേണിയില്‍ ബന്ധിപ്പിക്കുമ്പോള്‍ വോള്‍ട്ടേജുകള്‍ തമ്മില്‍ കൂടുകയും, സമാന്തരമായി ബന്ധിപ്പിക്കുമ്പോള്‍ കറന്‍റുകള്‍ തമ്മില്‍ കൂടുകയും ചെയ്യുന്നു. ഉപയോഗിക്കുന്ന കേബിളുകളുടെ വണ്ണം അതിലൂടെ പോകുന്ന കറന്‍റിന് അനുസരിച്ചും, പാനലില്‍ നിന്നും ഇന്‍വെര്‍ട്ടറിലേക്കും അവിടെ നിന്നും ഇലക്ട്രിസിറ്റി ബോര്‍ഡിലേക്കും പോകേണ്ടുന്ന ദൂരത്തിനനുസരിച്ചും, കേബിളുകളില്‍ ഉണ്ടാകുന്ന കറന്‍റ് നഷ്ടം അനുസരിച്ചും മാറുന്നതാണ്. ഇത് കുറച്ചുകൂടി സാങ്കേതികമായ കാര്യമാണ്. സോളാര്‍ കമ്പനി എക്സിക്യൂട്ടീവിന് ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ കഴിയും.  

യാത്രാ കൂലിയും മറ്റ് ചിലവുകളും

സോളാര്‍ പവര്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള മറ്റ് ചിലവ് യാത്രചിലവും കമ്പനി ഏര്‍പ്പെടുത്തുന്ന മറ്റ് ചിലവുകളുമാണ്. സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കേണ്ട പ്രദേശം പ്രധാന പട്ടണത്തില്‍ നിന്നും ദൂരെയാണെങ്കില്‍ ഉപഭോക്താവ് അത് കൊണ്ടുവന്നു തരുന്നതിനുള്ള അധിക തുക ചിലവഴിക്കേണ്ടി വരും.

സോളാര്‍ ഇന്‍വെര്‍ട്ടറിലെ നെറ്റ് മീറ്ററിങ് എന്നാല്‍ എന്താണ്?

സോളാര്‍ പവര്‍ അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുക്കുകയും അതുവഴി മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുമായ കാര്യമാണ് നെറ്റ് മീറ്ററിങ്. 

നെറ്റ് മീറ്ററിങ് സോളാര്‍ പവര്‍ ഇന്‍വെര്‍ട്ടറുകളുടെ പ്രവര്‍ത്തനം

സൌരോര്‍ജം പകലാണ് ഉണ്ടാകുന്നത്. നാഷനല്‍ റിന്യൂവബില്‍ എനര്‍ജി ലബോറട്ടറി (NREL)-യുടെ കണക്ക് പ്രകാരം ഇന്ത്യയിലെ പല പ്രദേശങ്ങളിലെ സോളാര്‍ എനര്‍ജി ഇറാഡിയന്‍സിന്‍റെ മാപ് താഴെ കൊടുക്കുന്നു.

വീട്ടില്‍ വയ്ക്കുന്ന സോളാര്‍ പവറിനുള്ള മൊത്തം ചിലവ് (കേരളം)

ബാറ്ററി ഇല്ലാതെ തന്നെ ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ പ്രൊജക്റ്റിന് ഏകദേശം 50,000 രൂപയ്ക്കും 75,000 രൂപയ്ക്കും ഇടയിലാകും. ഇത് സബ്സിഡി ഇല്ലാതെയാണ്. ബാറ്ററി അടക്കമുള്ള ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്‍റിനും ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്‍റിനും 12,000 മുതല്‍ 15,000 വരെ അധിക ചിലവ് വരും. കൂടുതലായുള്ള ബാറ്ററിക്കും മറ്റ് സാമഗ്രികള്‍ക്കും കൂടിയുള്ളതാണ് ഈ അധിക ചിലവ്.

1kW Solar Battery Without Battery
On grid 65,000 to 90,000 50,000 to 75,000
Offgrid 65,000 to 90,000 Additional Transport Cost

വീട്ടില്‍ സ്ഥാപിക്കുന്നതിനുള്ള 1kW സോളാര്‍ പവര്‍ പ്ലാന്‍റിന്‍റെ വിലവിവരം താഴെ കാണുന്ന ടേബിളില്‍ കൊടുത്തിരിക്കുന്നു.

കേരളത്തിലെ സോളാര്‍ ഇറാഡിയന്‍സ്

\"Solar

 

Image Source : PVsyst.com

സോളാര്‍ ഇറാഡിയന്‍സ് എന്നാല്‍ ഒരു ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ ലഭ്യമായ സൌരോര്‍ജ്ജത്തിന്‍റെ ആകെ തുക എന്നാണ് അര്‍ത്ഥമാക്കുന്നത്. 18-20% വരെ കാര്യക്ഷമതയുള്ള ഒരു സോളാര്‍ പാനല്‍ സ്ഥാപിച്ച് ഇന്‍വെര്‍ട്ടറുകളിലൂടെയും കേബിളുകളിലൂടെയും സ്വിച്ചുകളിലൂടെയുമൊക്കെ ഉള്ള ഊര്‍ജ്ജ നഷ്ടവും കഴിച്ചാല്‍ ഒരു 1kW സോളാര്‍ പാനലില്‍ നിന്നു നമുക്ക് 4.5-5 Kwh സോളാര്‍ എനര്‍ജി ലഭിക്കും.

1kW സോളാര്‍ പാനല്‍ എത്ര ഇലക്ട്രിസിറ്റി ഉല്‍പാദിപ്പിക്കും? (കേരളം)

1kW സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 7-10sq.m (70-100sq.ft) സ്ഥലവും ഇന്‍വെര്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ വേണ്ടുന്ന ചുമരും, കണ്‍വര്‍ട്ടറുകളും മറ്റും സ്ഥാപിക്കാനായി ഒരു വായുസഞ്ചാരമുള്ള മുറിയും വേണം. സാധാരണ ഒരു ബെഡ്റൂം 120sq.ft (10ftx12ft) ആണ്. ഇത്തരം ബെഡ്റൂമുകളുടെ വിസ്താരത്തിലും കുറച്ചു കുറവ് സ്ഥലം കൊണ്ട് 4-5 യൂണിറ്റ്(kwh) ഇലക്ട്രിസിറ്റി ദിവസേന ഉണ്ടാക്കാന്‍ പറ്റും.

1kw,2kw,3kw,5kw സോളാര്‍ പാനലുകള്‍ ഉല്‍പാദിപ്പിക്കുന്ന ഇലക്ട്രിസിറ്റി

\"Electricity

കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാല്‍ എത്ര പണം ലാഭിക്കാം?

3kW സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള മുതല്‍മുടക്ക്

കേരളത്തിലെ ശരാശരി സൌരവികിരണത്തിന് 1kW സോളാര്‍ പ്ലാന്‍റില്‍ നിന്നും  4.5kWh യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. സാധാ ഗാര്‍ഹിക ഉപയോഗം ഉള്ള ഒരു വീടിന് 3kW സോളാര്‍ പ്ലാന്‍റ് ആവശ്യമായി വരും. ഇത് ഒരു ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ബാറ്ററി ഉണ്ടെന്നും കരുതുക. അങ്ങനെയെങ്കില്‍ 1kW നു 65000 രൂപ വച്ച് നോക്കിയാല്‍ 3kW നുള്ള മൊത്തം നിക്ഷേപം ഏകദേശം 2,00,000 രൂപയ്ക്ക് അടുത്തു വരും.

കേരളത്തിലെ ഒരു 3kW സോളാര്‍ പ്ലാന്‍റിന്‍റെ തിരിച്ചടവ് കാലയളവ് എത്രയാണ്?

ഒരു 3kW സോളാര്‍ പ്ലാന്‍റിന് 4.5kWh/kW നിരക്കില്‍ പ്രതിദിനം 4.5×3 =13.5kWh അടുത്തു ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഒരു വര്‍ഷത്തില്‍ 3kW സോളാര്‍ പ്ലാന്‍റിന് 4880kWh വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും.

300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് യൂണിറ്റിന് ഏകദേശം 5 രൂപയാണ് കേരളത്തിലെ തല്‍ക്കാലിക ഗാര്‍ഹിക വൈദ്യുതി നിരക്ക്. അതിനാല്‍, ഒരു വര്‍ഷം ഒരു വീട്ടില്‍ 3kW സോളാര്‍ പ്ലാന്‍റ് കൊണ്ട് ലാഭിക്കുന്ന ശരാശരി പണം 4880×5 = 24300 രൂപ ആണ്.

2,00,000 രൂപയ്ക്കടുത്തുള്ള പ്രാരംഭ നിക്ഷേപം, 2,00,000/24300 = 7-8 വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ചടവ് നടന്നിരിക്കും. അടുത്ത 25 വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് 5 രൂപയായി തന്നെ തുടരും എന്ന അനുമാനത്തില്‍ ഉള്ള കണക്കുകൂട്ടലാണ് മുകളില്‍ പറഞ്ഞത്. താരിഫുകള്‍ കാലക്രമേണ വര്‍ധിക്കുമെന്നതിനാല്‍ ഇതിന് സാധ്യത കുറവാണ്. രണ്ടാമതായി ബാറ്ററി മാറ്റവും സോളാര്‍ പാനല്‍ ഡീഗ്രഡേഷനുമൊക്കെയുള്ള പരിപാല ചിലവുകളൊന്നും പരിഗണിച്ചിട്ടില്ല.

കേരളത്തിലെ വീടുകളില്‍ ഒരു സോളാര്‍ പവര്‍ പ്ലാന്‍റ് എങ്ങനെ ഡിസൈന്‍ ചെയ്യാം?

സോളാര്‍ പവര്‍ പ്ലാന്റുകള്‍ എങ്ങനെ ഡിസൈന്‍ ചെയ്യണം എന്നത് താഴെ കൊടുത്തിരിക്കുന്നു.

  1. നിങ്ങളുടെ വീട്ടില്‍ നിലവിലുള്ള മൊത്തം പ്രതിദിന വൈദ്യുതി ഉപഭോകം കണ്ടെത്തുക (ഇലക്ട്രിസിറ്റി ബില്ലില്‍ നിന്നും കണ്ടെത്താവുന്നതാണ്).
  2. നിങ്ങളുടെ മൊത്തം ഉപഭോഗം 300 യൂണിറ്റ് വൈദ്യുതി ആണെന്ന് സങ്കല്‍പ്പിക്കുക. അത് 30 ദിവസം കൊണ്ട് ഹരിച്ചാല്‍ നിങ്ങളുടെ വീടിന് ദിവസേനയുള്ള വൈദ്യുതി ഉപഭോഗം എത്രയെന്ന് ലഭിക്കും.
  3. 300KWh/30 ദിവസം = 10kWh/ദിവസം. ഇതാണ് നിങ്ങളുടെ പ്രതിദിന ഉപഭോഗം. വീട്ടിലെ പരിപാടികള്‍, ചൂടുകാലത്തെ ഏ.സി ഉപയോഗങ്ങള്‍, തകരാറുള്ള മീറ്ററുകള്‍ വഴിയുള്ള അധിക ഉപഭോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് കുറഞ്ഞത് 1 വര്‍ഷത്തേക്കുള്ളത് കണക്കുകൂട്ടുക.
  4. വീട്ടില്‍ ആവശ്യമായ വൈദ്യുതി 10kWh ആണ്. ഇനി വയറുകള്‍, കേബിളുകള്‍, കണക്ടറുകള്‍, ഇന്‍വെര്‍ട്ടറുകള്‍ മൂലമുള്ള 20% വൈദ്യുതി നഷ്ടം കണക്കാക്കാന്‍ ഇതിനെ 80% കൊണ്ട് ഹരിക്കുക.
  5. 10/80% = 12.5kWh. ഇതാണ് മൊത്തമായി ഉല്‍പാദിപ്പിക്കേണ്ടുന്ന വൈദ്യുതി.
  6. നിങ്ങളുടെ സ്ഥലത്തില്‍ സോളാര്‍ ഡിസൈന്‍ ടീം വന്ന് സൌരവികിരണവും നിഴല്‍ പഠനവും ഒക്കെ നടത്തി അതിനെ അടിസ്ഥാനമാക്കി അവര്‍ നിങ്ങള്‍ക്ക് എത്രത്തോളാം സോളാര്‍ പവര്‍ ഉല്‍പാദിപ്പിക്കേണ്ടി വരും എന്നത് പറഞ്ഞു തരും. കണക്കുകൂട്ടലിന്റെ എളുപ്പത്തിനായി സാധാരണ ഇത് കേരളത്തില്‍ പ്രതിദിനം 4.5kWh ആയി കണക്കാക്കുന്നു.
  7. ആവശ്യമായ മൊത്തം സൌരോര്‍ജ്ജ ശേഷി ലഭിക്കുന്നതിന്, ആവശ്യമായ മൊത്തം വൈദ്യുതിയെ ഒരു kW ന് ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജം വച്ച് ഹരിച്ചാല്‍ മതി.
  8. 12.5kWh/4.5kWh = 2.78kW. ഏകദേശം 3kW സോളാര്‍ പാനല്‍ വേണ്ടിവരും.
  9. ഗൂഗിള്‍ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കേരളത്തിലെ സൂര്യോദയവും സൂര്യാസ്തമനവും സൂര്യ സമയങ്ങളും

\"Sun

ഈ മുകളിലെ ഗ്രാഫ് കേരളത്തില്‍ ചാലക്കുടി എന്ന സ്ഥലത്തെ കണക്ക്, എക്സ് ആക്സിസില്‍ ഒരു വര്‍ഷത്തെ ദിവസങ്ങളും (മാസം കണക്കിന്) വൈ ആക്സിസില്‍ പകല്‍ സമയത്തെ മണിക്കൂറുകളും രേഖപ്പെടുത്തുന്നു.

ജനുവരി 1-ന് രാവിലെ 6 മണിക്ക് ശേഷം സൂര്യന്‍ ഉദിക്കുകയും വൈകുന്നേരം 6 മണിക്ക് മുന്‍പ് അസ്തമിക്കുകയും ചെയ്യുന്നു. മൊത്തം സൂര്യന്‍റെ സമയം 11 മണിക്കൂറില്‍ കുറവാണ്. ജൂലൈയില്‍ ആണ് ഏറ്റവും കുറഞ്ഞ ദിവസം.

\"Solar

ചാലക്കുടിയില്‍ സ്ഥാപിച്ചിട്ടുള്ള ഈ സോളാര്‍ പാനല്‍ ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ പരമാവധി വൈദ്യുതി ഉല്‍പാദിപ്പിക്കും.   

Read More Articles

  • കേരളത്തിൽ 1kW മുതൽ 5kW വരെയുള്ള സോളാർ പാനൽ സ്ഥാപിക്കാൻ ഉണ്ടാകുന്ന ചിലവുകാലം ഡിസൈൻ ആൻഡ് സബ്സിഡി

    Solar Homes in Kerala Design and Cost

Leave a Comment

Your email address will not be published. Required fields are marked *